'അവര്‍ക്ക് വേണ്ടി ഞാന്‍ മാപ്പു ചോദിക്കുന്നു', മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്നും കുമാരസ്വാമി
സംസ്ഥാനത്തിലെ ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നിലവിലെ സാഹചര്യത്തില്‍ മനം മടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ബെംഗലൂരുവില്‍ നിരോധമനാജ്ഞ രണ്ട് ദിവസത്തേക്ക് നീട്ടി. കര്‍ണാടകയില്‍ വിശ്വാസ വോട്ട് ഇന്നുതന്നെയുണ്ടാകും.
കര്‍ണാടകയില്‍ ബി.ജെ.പിക്ക് 107 എം.എല്‍.എമാരുടെയും ഭരണപക്ഷത്തിന് 100 എം.എല്‍.എമാരുടെയും പിന്തുണയാണുള്ളത്. ഇതിനിടെ സ്വതന്ത്ര എം.എല്‍.എമാര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിനുമുന്നില്‍ ജെ.ഡി.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

No comments