ആകാശം ഇടിഞ്ഞുവീണാലും വിമതരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കില്ലെന്ന് സിദ്ധരാമയ്യ
വിമത എം.എല്‍.എമാര്‍ക്ക് നേരെ സ്വരം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ആകാശം ഇടിഞ്ഞുവീണാലും വിമതരെ കോണ്‍ഗ്രസിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാര്യം ആവര്‍ത്തിച്ച് പറയുന്നു, ആരൊക്കെയാണോ ബി.ജെ.പിയുടെ ഓപറേഷനില്‍ വീണത് അവരെ ഇനി ഒരിക്കലും കോണ്‍ഗ്രസിലേക്ക് പ്രവേശിപ്പിക്കില്ല, അത് ഇനി ആകാശം ഇടിഞ്ഞുവീണാലും ശരി, സിദ്ധരാമയ്യ പറഞ്ഞു. ഇതാദ്യമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമതര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നത്. പതിനാറ് പേരാണ് സഖ്യസര്‍ക്കാറില്‍ നിന്ന് വിമതരായി പുറത്തുപോയത്.

No comments