Breaking News

സമയത്ത്‌ എത്തി, സദസ്സില്‍ ആരുമില്ല; പരിഭവവുമായി കെ.എന്‍.എ ഖാദര്‍ ഫേസ്‌ബുക്കില്‍

എം.എല്‍.എയും മുസ്‍ലിം ലീഗ് നേതാവുമായ കെ.എന്‍.എ ഖാദര്‍ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍. കൃത്യ സമയത്ത് ചെന്നാലുള്ള ശിക്ഷ എന്ന പേരില്‍ അദ്ദേഹം ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.
പിന്നാലെ രസകരമായ കമന്റുകളുമെത്തി. എവിടെയാണ് പ്രോഗ്രാം എന്നാണ് ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. "പറയില്ല അവര്‍ക്ക് മോശമല്ലെ. ഞാന്‍ എത്രയോ അനുഭവിച്ചത്. ഇനിയും സമയത്ത് പോകും", എന്നാണ് കെ.എന്‍.എ ഖാദറിന്‍റെ മറുപടി. സംഘാടകരും ഇല്ലേ എന്ന ചോദ്യത്തിന് അവരെ വിളിച്ചു കൊണ്ട് വരാന്‍ ആളെ വിട്ടു എന്ന് മറുപടി. ആ ഫോട്ടോ എടുത്ത ആളിനെ എങ്കിലും പിടിച്ചു ഇരുത്താമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അയാള്‍ തന്‍റെ കൂടെ വന്നതാണെന്ന് പ്രതികരണം.

No comments