Breaking News

പിഎസ്‌സി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ദമ്ബതികള്‍ക്ക്

പിഎസ്‌സി ക്യാംപിനിടെ പ്രണയം തുടങ്ങി വിവാഹം ചെയ്ത ദമ്ബതികള്‍ക്ക് പിഎസ് സി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍. ഛത്തീസ്ഡഡിലെ ദമ്ബതികള്‍ക്കാണ് ഈ അപൂര്‍വ നേട്ടം. ഛത്തീസ്ഗഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ ചീഫ് മുനിസിപ്പല്‍ ഓഫിസര്‍ പരീക്ഷയിലാണ് അനുഭവ് സിങും ഭാര്യ വിഭ സിങുമാണു യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി താരങ്ങളായത്. ഒന്നാം റാങ്കുകാരനായ ഭര്‍ത്താവിന് 300ല്‍ 278 മാര്‍ക്ക് ലഭിച്ചപ്പോള്‍ രണ്ടാം റാങ്കുകാരി ഭാര്യയ്ക്കു 268 മാര്‍ക്ക് ലഭിച്ചു. 11 വര്‍ഷം മുമ്ബ് ഒരു പിഎസ് സി പഠനക്യാംപിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയിച്ച്‌ വിവാഹം ചെയ്യുന്നതും. എന്നാല്‍ വിവാഹശേഷവും ജോലി നേടാന്‍ പിഎസ് സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടര്‍ന്നു.

No comments