Breaking News

യുഡിഎഫിലെ തര്‍ക്കം തീര്‍ന്നു: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണമാറ്റം ഉറപ്പായി

കോണ്‍ഗ്രസ് വിമതനെക്കൂട്ടി ഇടതുപക്ഷം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണമാറ്റം ഉറപ്പാക്കി മുസ്ലീം ലീഗിന്റെ നീക്കം. മേയര്‍ സ്ഥാനം ലഭിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ മുസ്ലീംലീഗ് ജില്ലാ നേതൃത്വം തീരുമാനിച്ചതായാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങും.
വിമതന്‍ പി.കെ രാഗേഷിനെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളുമാണ് നേരത്തെ കോര്‍പ്പറേഷന്‍ ഭരണം കൈവിടുന്നതിലേക്ക് വരെ നയിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ രാഗേഷിനെ ഡെപ്യൂട്ടി മേയറാക്കി, ഒറ്റയംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.

No comments