Breaking News

കര്‍ണാടകയില്‍ വീണ്ടും ട്വിസ്റ്റ്, ബി.ജെ.പിക്ക് ആശയക്കുഴപ്പം.. രാഷ്ട്രപതി ഭരണം വന്നേക്കും.. നിയമസഭ...

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയില്‍ ആശയക്കുഴപ്പം.
വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന നടപടികള്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ബി.ജെ.പിക്ക് കൂടുതല്‍ അംഗബലം നേടിയതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് ഇങ്ങനെയൊരു നീക്കത്തിന് ബി.ജെ.പി മുതിരുന്നതെന്നാണ് സൂചന.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് ബി.ജെ.പി നേതാവ് യെദ്യൂരപ്പ വ്യക്തമാക്കിയത്.

കൂടാതെ കഴിഞ്ഞ ദിവസം രാവിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിമയസഭാ കക്ഷി യോഗം ചേര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കും എന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ അതുണ്ടായില്ല. കര്‍ണാടകയില്‍ തിടുക്കത്തില്‍ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന.

കര്‍ണാടകയില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പു നടത്തി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ അങ്ങനെയൊരു വിജയം നേടുകയാണെങ്കില്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വിജയിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

കര്‍ണാടകയിലെ നിലവിലെ സ്ഥിതി അത്ര സുരക്ഷിതമല്ല. വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ സ്പീക്കര്‍ എന്തു നടപടിയെടുക്കും എന്നതില്‍ വ്യക്തതയില്ല.
മാത്രമല്ല, ബി.ജെ.പിയുടെ ചില എം.എല്‍.എമാരെ സ്വാധീനിക്കുന്നതിനുള്ള നീക്കങ്ങള്‍ മറുപക്ഷം നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായ അംഗബലം ഉറപ്പിച്ച ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതാകും നല്ലതെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

No comments