Breaking News

ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാല്‍ പോകാം, ബി.ജെ.പി ജയ് ശ്രീറാം വിളിച്ചാല്‍ താനും വിളിക്കും: ബി.ജെ.പി നേതാവിനോട് അടൂര്‍

ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ഭീഷണിക്ക് മറുപടി നല്‍കി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പൊയ്ക്കോളാമെന്നും ഇതുവരെ പാകിസ്ഥാനിലേക്ക് പൊയ്ക്കോളാനാണ് പറഞ്ഞിരുന്നതെന്നും ഇപ്പോള്‍ ചന്ദ്രനിലേക്കായത് നന്നായി എന്നും അടൂര്‍ പരിഹസിച്ചു. താന്‍ ജയ് ശ്രീറാം വിളിച്ചതി നല്ല പ്രതിഷേധിച്ചതെന്നും ജയ് ശ്രീറാം എന്ന് പറഞ്ഞ് കൊലവിളി നടത്തിയതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും വീടിന് മുന്‍പില്‍ ജയ് ശ്രീറാം വിളിക്കാന്‍ ബി.ജെ.പി വന്നാല്‍ അതേറ്റ് വിളിക്കാന്‍ താനും കൂടുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവനതപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിക്കയച്ച കത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല എന്നും രാജ്യത്ത് നടക്കുന്ന അക്രമസംഭവം ശ്രദ്ധയില്‍ പെടുത്തുകയാണ് ചെയ്തതെന്നും അടൂര്‍ ചൂണ്ടിക്കാട്ടി.

No comments