വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി തിരിച്ചെത്തി ;കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ അടുത്തയാഴ്ച തെരഞ്ഞെടുത്തേക്കുമെന്ന് സൂചന
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ അടുത്തയാഴ്ച തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. അടുത്ത ആഴ്ച ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അധ്യക്ഷന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് എത്രയും വേഗത്തില്‍ വര്‍ക്കിംഗ് കമ്മിറ്റി ചേരാനും പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനും തീരുമാനമായത്.
രണ്ട് ദിവസത്തിനുള്ളില്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന്‍റെ തീയതി തീരുമാനിക്കും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പേരുകള്‍ ചുരുക്കപ്പട്ടികയാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

No comments