Breaking News

ഷമിയുടെ വിസ യു.എസ്​ നിരസിച്ചു; ബി.സി.സി.ഐ ഇടപ്പെട്ട്​ ശരിയാക്കി

ഇന്ത്യന്‍ ഫാസ്​റ്റ്​ ബൗളര്‍ മുഹമ്മദ്​ ഷമിയുടെ വിസ അപേക്ഷ യു.എസ്​ നിരസിച്ചു. ഗാര്‍ഹിക പീഡന പരാതി പ്രകാരം കേസ്​ നില നില്‍ക്കുന്നതിനാലാണ്​ ഷമിയുടെ അപേക്ഷ യു.എസ്​ നിരസിച്ചത്​. തുടര്‍ന്ന്​ ബി.സി.സി.ഐ പ്രശ്​നത്തില്‍ ഇടപ്പെടുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ ​ഷമിക്ക്​ വിസ അനുവദിക്കുകയുമായിരുന്നു.
വെസ്​റ്റ്​ ഇന്‍ഡീസിനെതിരായ പര്യടനത്തില്‍ മൂന്ന്​ ട്വന്‍റി 20 മല്‍സരങ്ങളും മൂന്ന്​ ഏകദിനങ്ങളും രണ്ട്​ ടെസ്​റ്റ്​ മല്‍സരങ്ങളുമാണ്​ ഇന്ത്യ കളിക്കുന്നത്​. ഇതില്‍ രണ്ട്​ ട്വന്‍റി 20 മല്‍സരങ്ങള്‍ യു.എസിലെ ഫ്ലോറിഡയിലാണ്​ നടക്കുന്നത്​. ഈ മല്‍സരങ്ങള്‍ക്കായാണ്​ ഷമി വിസക്ക്​ അപേക്ഷിച്ചത്​.
ഷമിയുടെ വിസ അപേക്ഷ സംബന്ധിച്ച്‌​ ചില പ്രശ്​നങ്ങളുണ്ടായിരുന്നു.

No comments