Breaking News

ഭാര്യയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോട് ഭ്രമം: സര്‍പ്രൈസ് സമ്മാനം നല്‍കി ഭര്‍ത്താവ്

ഭാര്യയ്ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ അടങ്ങാത്ത ഭ്രമം. ഇതറിയുന്ന ഭര്‍ത്താവ് ജന്മദിനത്തിന് ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കി. സമ്മാനം കണ്ട ഭാര്യ ഞെട്ടി. ആമസോണിലൂടെ സാധനങ്ങളെത്തുന്ന പെട്ടിയുടെ രൂപത്തിലുള്ള കേക്കായിരുന്നു സമ്മാനം.
അമേരിക്കന്‍ സ്വദേശിനിയായ എമിലി വില്യംസ് മുക്ഗ്വയര്‍ എന്ന യുവതിയാണ് തനിക്ക് ലഭിച്ച സമ്മാനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'നിങ്ങളുടെ ആമസോണ്‍ ഷോപ്പിങ് കൂടുതലാണെങ്കില്‍ ഭര്‍ത്താവ് നിങ്ങള്‍ക്ക് കേക്ക് വാങ്ങി തരും' എന്ന കുറിപ്പോടെയാണ് എമിലി ചിത്രം പങ്കുവെച്ചത്.

No comments