Breaking News

ഇടതുപാര്‍ട്ടിയുടെ ബി.ജെ.പി വിരുദ്ധ റാലിക്ക് അനുമതി നല്‍കി മമതാ സര്‍ക്കാര്‍

ഇടത് പാര്‍ട്ടിയുടെ ബി.ജെ.പി വിരുദ്ധ റാലിക്ക് അനുമതി നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സി.പി.ഐ (എം-എല്‍) സംഘടിപ്പിക്കുന്ന ബി.ജെ.പി വിരുദ്ധ റാലിക്കാണ് മമത സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ സ്‌റ്റേഡിയത്തിലാണ് ഇടതുപാര്‍ട്ടികളുടെ പരിപാടിക്ക് അനുമതി നല്‍കിയത്. 12000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിക്ക് ഐക്യദാര്‍ഢ്യവും പ്രതിരോധവും എന്നാണ് പേരിട്ടിരിക്കുന്നത്.
പശ്ചിമ ബംഗാളിനും അതിന്റെ സംസ്‌കാരത്തിനുമെതിരായ ആക്രമണമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.ഐ (എംഎല്‍) സംസ്ഥാന സെക്രട്ടറി കാര്‍ത്തിക് പാല്‍ പറഞ്ഞു.

No comments