'ആര്‍എസ്‌എസ്സിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു' എസ്‌എഫ്‌ഐക്ക് മറുപടിയുമായി അമല്‍ ചന്ദ്ര
യൂനിവേഴ്‌സിറ്റി കോളജിലെ കെഎസ്‌യു യൂനിറ്റ് പ്രസിഡന്റ് സംഘ്പരിവാറുകാരനാണെന്ന എസ്‌എഫ്‌ഐയുടെ ആരോപണത്തെ തള്ളി അമല്‍ ചന്ദ്ര രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് എസ്‌എഫ്‌ഐയുടെ ആരോപണങ്ങള്‍ക്ക് അമല്‍ ചന്ദ്ര മറുപടി നല്‍കുന്നത്.
'ആടിനെ പട്ടിയാക്കാന്‍ സൈബര്‍ സഖാക്കളും അതിനെ ഏറ്റെടുക്കുന്ന ഒരു മഞ്ഞ കൈരളിയും, തീര്‍ത്തും അപമാനകരം തന്നെയാണ്! ക്ഷേത്രത്തില്‍ പോകുന്നവരേയും, നെറ്റിയില്‍ കുറിചാര്‍ത്തുന്നവരേയും കൈയ്യില്‍ രാഖി കെട്ടുന്നവരേയും ഒക്കെ സംഘിയാക്കുന്ന സിപിഐ(എം) തന്നെയാണ് അപകടകരമായ തരത്തില്‍ കേരളത്തില്‍ സംഘപരിവാറിനേ വളര്‍ത്തുന്നത്

No comments