Breaking News

ഡല്‍ഹി മെട്രോയിലെ നാമനിര്‍ദേശം അംഗീകരിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ; എഎപി- ബിജെപി തര്‍ക്കം രൂക്ഷമാകുന്നു



ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനിലേയ്ക്കു (ഡിഎംആര്‍സി) നടത്തിയ നാമനിര്‍ദേശം അംഗീകരിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ എഎപി- ബിജെപി തര്‍ക്കം രൂക്ഷമാകുന്നു. ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡിലേക്ക് പാര്‍ട്ടി നേതാക്കളായ രാഘവ് ഛദ്ദ, അതിഷി മാര്‍ലെന എന്നിവരെ ഈയിടെ സംസ്ഥാന ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് നാമനിര്‍ദേശം ചെയ്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ പാര്‍ട്ടി നേതാക്കളെ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത് അംഗീകരിക്കില്ലെന്നു കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
2003ല്‍ അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബിജെപിഎംപി മദന്‍ലാല്‍ ഖുറാന ഡിഎംആര്‍സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതു ചൂണ്ടിക്കാട്ടിയാണു ഹര്‍ദീപ് സിങ് പുരി എഎപിക്കെതിരെ രംഗത്തെത്തിയത്.

No comments