Breaking News

കര്‍ണാടകയ്ക്ക് പിന്നാലെ ബി.ജെ.പിയുടെ ലക്ഷ്യം മധ്യപ്രദേശോ?. . .; സൂചന നല്‍കി ശിവരാജ് സിങ് ചൗഹാന്‍


കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ വീഴ്ത്തിയതിന് പിന്നാലെ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ് എന്ന് സൂചന. മധ്യപ്രദേശില്‍ സര്‍ക്കാര്‍ വീണാല്‍ ബി.ജെ.പിക്കായിരിക്കില്ല ഉത്തരവാദിത്വമെന്ന ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്റെ വാക്കുകളാണ് ഇത്തരമൊരു സൂചനയ്ക്ക് കാരണം.
കോണ്‍ഗ്രസിനകത്ത് ആഭ്യന്തര പ്രശ്‌നങ്ങളാണ്, ബി.എസ്.പി-എസ്പി പിന്തുണയിലും പ്രശ്‌നങ്ങളുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

No comments