Breaking News

നരേന്ദ്രമോദി കേന്ദ്രത്തില്‍ എന്താണോ ചെയ്യുന്നത് അത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ അനുകരിക്കുന്നു; എന്‍ കെ പ്രേമചന്ദ്രന്‍

സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്‍പി നേതാക്കള്‍. . സിപിഎം നക്കാപിച്ച വോട്ടുകള്‍ക്ക് വേണ്ടി പ്രത്യയശാസ്ത്രപരമായ നയം ബലി കൊടുക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ആരോപിച്ചു. നരേന്ദ്രമോദി കേന്ദ്രത്തില്‍ എന്താണോ ചെയ്യുന്നത് അത് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ അനുകരിക്കുകയാണ്. സമ്ബന്ന പ്രീണനം നടത്തുകയും അധോലോക താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
വണ്ടിച്ചെക്ക് കേസില്‍ പോലും മുഖ്യമന്ത്രി ഇടപെടുന്നത് നാണക്കേടാണെന്ന് ആര്‍എസ്‍പി നേതാവ് ടി ജെ ചന്ദ്രചൂഢന്‍ അഭിപ്രായപ്പെട്ടു. എല്‍ ഡി എഫ് മന്ത്രിമാര്‍ വന്ന വഴി മറന്നവരാണ്.

No comments