Breaking News

പ്രളയ ബാധിത മേഖലകള്‍ സന്ദ‌ര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം പ്രതിനിധിയുമായ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രളയ ബാധിത മേഖലകള്‍ സന്ദ‌ര്‍ശിക്കാനാണ് രാഹുല്‍ മണ്ഡലത്തിലെത്തിയിരിക്കുന്നത്. ഇന്നും നാളെയും രാഹുല്‍ വയനാട്ടില്‍ ഉണ്ടാകും.
തലപ്പുഴ ചുങ്കം സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്ബിലാണ് രാഹുല്‍ ഗാന്ധി ആദ്യമെത്തുക, തുടര്‍ന്ന് വാളാട്, മക്കിയാട്, ചെറുപുഴ എന്നിവിടങ്ങളിലെ ദുരിത ബാധിതരെയും സന്ദ‌ര്‍ശിക്കും.

No comments