Breaking News

ആര്‍.എസ്.പിയുടെ കളക്ടറേറ്റ് ഉപരോധത്തില്‍ സംഘര്‍ഷം

ഭരണകൂട ഭീകരതയ്ക്കെതിരെ ആര്‍.എസ്.പി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ഉപരോധത്തില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റ് ഉപരോധിക്കുന്നതിനിടെ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസ് ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രേമചന്ദ്രനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തടഞ്ഞു. ഇത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ബലപ്രയോഗത്തിനിടയാക്കി. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ രണ്ട് ആര്‍.എസ്.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

No comments