സഭ ടിവിയുടെ ലോഗോയും തീം മ്യൂസിക്കും പ്രകാശനം ചെയ്തു
സൂര്യനെപ്പോലെ കേരളത്തിലെല്ലായിടത്തും വെളിച്ചമെത്തിക്കാന്‍ കേരള നിയമസഭയുടെ സഭാ ടിവിയ്ക്കാവുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരള നിയമസഭ ആരംഭിക്കുന്ന സഭ ടിവിയുടെ ലോഗോയുടെയും തീം മ്യൂസിക്കിന്റേയും പ്രകാശനവും നിയമസഭാ മാധ്യമ പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭാ ടിവിയിലൂടെ ജനങ്ങള്‍ക്ക് സഭാ നടപടികളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും കൃത്യമായ വിവരം നല്‍കാനാവും. അറിവുള്ള ജനങ്ങളെയാണ് സത്പുരുഷന്‍മാര്‍ എന്ന് വിളിക്കുന്നത്. ശരിയായ വിവരം നല്‍കി ജനങ്ങളെ സത്പുരുഷന്‍മാരാക്കാനാവുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ജനാധിപത്യ സംവിധാനങ്ങളെ ചിലര്‍ മുന്‍വിധിയോടെ കാണാറുണ്ട്. ശരിയായ വിവരം അവരിലേക്ക് എത്തിക്കാനായാല്‍ ഇതിന് മാറ്റമുണ്ടാവും.

No comments