Breaking News

'ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനം, നിഗൂഢദ്വീപാണ് മദ്രാസ് ഐഐടി'; എംകെ സ്റ്റാലിന്‍


ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധം കനക്കുകയാണ്. സംഭവത്തെ അപലപിച്ച്‌ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തെത്തി. 'വിദ്യാര്‍ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്നും തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢദ്വീപാണ് മദ്രാസ് ഐഐടിയെന്നും സ്റ്റാലിന്‍ പ്രതികരിച്ചു. ക്യാമ്ബസില്‍ കാവിവത്ക്കരണത്തിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അത്തരം ജാതിമത വിവേചനങ്ങളും ചിലരുടെ നടപടികളുമാണ് ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണമായത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല സുതാര്യമായ അന്വേഷണത്തോടെ കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

No comments