രണ്ട് സുപ്രധാന കേസുകളില്‍ സുപ്രീം കോടതി വിധി ഇന്ന്!!
അയോധ്യ കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി ഇന്ന് മറ്റ് രണ്ട് സുപ്രധാന കേസുകളില്‍ വിധി പറയും.
സുപ്രീംകോടതിയും ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതി വിധി പറയുന്ന കേസുകളില്‍ ഒന്ന്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് വിധി പ്രസ്താവം നടത്തുക.
സുപ്രീംകോടതിക്കും ചീഫ് ജസ്റ്റീസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.
2010 ജനുവരി 10ന് പുറപ്പെടുവിച്ച ഈ വിധി ചോദ്യം ചെയ്ത് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുന്നത്.

No comments