സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ വിയര്‍ത്തൊഴുകി ശിവസേന
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ആറുമാസത്തെ സമയം നല്‍കുന്നതിന് തുല്യമാണ് മഹാരാഷ്ട്രയില്‍ ധൃതിപിടിച്ച് നടപ്പിലാക്കിയ രാഷ്ട്രപതി ഭരണം. ഇതോടെ സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ ശിവസേന വിയര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക.
തുടക്കം മുതല്‍ തന്നെ ബി.ജെ.പിക്ക് അനുകൂലമായിരുന്നു ഗവര്‍ണറുടെ നീക്കങ്ങള്‍. എന്‍.സി.പിയുടെ സമയം അവസാനിക്കുന്നതിനു മുമ്ബെ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ അയച്ചത് ഇതിലെ നിര്‍ണായക നീക്കമായി മാറി. കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ സഖ്യമുണ്ടാവില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ കണക്കുകൂട്ടലിന് പിഴക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഗവര്‍ണറുടെ ഈ അപ്രതീക്ഷിത നീക്കം. ഇതോടെ ചര്‍ച്ചകള്‍ക്കും സഖ്യരൂപീകരണത്തിനും എല്ലാവര്‍ക്കും ആറുമാസക്കാലം ലഭിക്കുകയാണുണ്ടായത്.

No comments