Breaking News

ഐ.ഒ.സി പ്ലാന്റ് സമരക്കാര്‍ക്ക് നേരെ മര്‍ദ്ദനം; പൊലീസ് ഹാജരാക്കിയ സാക്ഷിയെ വിസ്തരിച്ചു

പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയവരെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് ഹാജരാക്കിയ സാക്ഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിസ്തരിച്ചു. ആലുവ കാസിനോ തിയേറ്ററിന് സമീപം താമസിക്കുന്ന ഐരാപുരം സ്വദേശിയും സിനിമാ പ്രവര്‍ത്തകനുമായ അനീഷിനെയാണ് ആലുവ പാലസില്‍ നടന്ന സിറ്റിംഗില്‍ മണിക്കൂറോളം വിസ്തരിച്ചത്. മര്‍ദ്ദിച്ചുവെന്ന് സമരസമിതി ആരോപിക്കുന്ന തൃശൂര്‍ ഡി.സി.പി. ജി.എച്ച്‌. യതീഷ്ചന്ദ്രയാണ് സാക്ഷിയെ ഹാജരാക്കിയത്. സംഭവം നടക്കുമ്ബോള്‍ കൊച്ചി സിറ്റിയില്‍ ഡെപ്യൂട്ടീ കമ്മീഷണറായിരുന്നു യതീഷ്ചന്ദ്ര. വിസ്താരം ആരംഭിക്കും മുമ്ബേ അനീഷിന്റെ സത്യവാംഗ് മൂലം കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചിരുന്നു

No comments