ശിവസേനയുമായി സഖ്യമാകാം, മുഖ്യമന്ത്രിസ്ഥാനത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന് അമിത് ഷാ
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തടസമില്ലെന്ന് കേന്ദ്ര അഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അംഗസഖ്യ ഗര്‍വര്‍ണരെ സമീപിക്കണം. ആര്‍ക്കും അതിന് തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ടപതി ഭരണം ആരുടെയും അവസരം ഇല്ലാതാക്കലല്ല.അംഗസഖ്യ ഉണ്ടെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കണം. ആര്‍ക്കും ഇപ്പോഴും തടസ്സമില്ല. എന്നാല്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും അമിത് ഷാ പറഞ്ഞു.
ശിവസേനയുമായി സഖ്യമാകാം. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഇടക്കാല സര്‍ക്കാര്‍ വരുന്നതിനോട് യോജിപ്പില്ല.

No comments