Breaking News

ഒടുവില്‍ ജംബോ പട്ടികയ്ക്കു വഴങ്ങി മുല്ലപ്പള്ളി; 'ഒരാള്‍ക്ക് ഒരു പദവി'യെന്ന വാദവും ഉപേക്ഷിച്ചു

ഒടുവില്‍ ജംബോ പട്ടികയ്ക്കു വഴങ്ങി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്രൂപ്പ് സമര്‍ദം ശക്തമായതോടെ 'ഒരാള്‍ക്ക് ഒരു പദവി'യെന്ന വാദവും മുല്ലപ്പള്ളി ഉപേക്ഷിച്ചതായാണ് വിവരം. വര്‍ക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും എംപിമാരും എംഎല്‍എമാരും ഉള്‍പ്പടുന്ന ആള്‍ക്കൂട്ടപട്ടിക രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും.
അഞ്ചു വര്‍ക്കിങ് പ്രസിഡന്റുമാരും ആറ് വൈസ് പ്രസിഡന്റുമാരും 24 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പ്രധാന ഭാരവാഹികളുടെ പട്ടിക. കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും പുറമെ ഐ ഗ്രൂപ്പില്‍ നിന്ന് വി.ഡി. സതീശനും എ ഗ്രൂപ്പില്‍ നിന്ന് പി.സി. വിഷ്ണുനാഥും വര്‍ക്കിങ് പ്രസിഡന്റുമാരാകും.

No comments