പൗരത്വ നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് വലിയ ധാരണയില്ല; വിമര്‍ശനവുമായി നഡ്ഡ
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ. സിഎഎയെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ലെന്ന് പറഞ്ഞ നഡ്ഡ അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ബിജെപി ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി പങ്കെടുത്ത ആഗ്രയിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'അവരുടെ രാഷ്ട്രീയത്തിന് അവസാനമായിരിക്കുന്നു. രാജ്യം മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും അവര്‍ക്ക് മനസ്സിലായിക്കഴിഞ്ഞു' നഡ്ഡ പറഞ്ഞു.
അതേസമയം ജവഹര്‍ലാല്‍ നെഹ്റുവും മന്‍മോഹന്‍സിങ്ങുമുള്‍പ്പടെയുള്ള നിരവധി കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ഉള്ളവരായിരുന്നുവെന്നും നഡ്ഡ പറഞ്ഞു.

No comments