കുട്ടനാട് സീറ്റ്; കോണ്‍ഗ്രെസ് കേരളാ കോണ്‍ഗ്രസുമായി ഉഭയ കക്ഷി ചര്‍ച്ച നടത്തിയേക്കും
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാവുകയാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ മത്സരിച്ചത് കേരള കോണ്‍ഗ്രസ് (എം ) ആണ്.
എന്നാല്‍ ഇത്തവണ കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗവും ജോസഫ് വിഭാഗവുമായി രണ്ടായി ഭിന്നിച്ച് നില്‍ക്കുകയാണ്.ഇരു വിഭാഗവും കുട്ടനാട് സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നുമുണ്ട്.എന്നാല്‍ പാല ഉപതെരെഞ്ഞെടുപ്പില്‍ ജോസ് ,ജോസഫ് പോരാണ് തോല്‍വിക്ക് കാരണമെന്ന പൊതുവികാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
ഈ സാഹചര്യത്തില്‍ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്.ആലപ്പുഴ ഡിസിസി ഇക്കാര്യം ഔദ്യോഗികമായിട്ട് കെപിസിസി യെ അറിയിക്കും.പ്രാഥമിക ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നടന്നതായാണ് വിവരം.ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ധാരണ ആയശേഷം കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് .

No comments