Breaking News

മുമ്ബ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്നു, തിരിച്ചറിവ് വന്നതോടെ മാറി: കണ്ണന്‍ ഗോപിനാഥന്‍


താന്‍ കോളേജില്‍ പഠിക്കുന്നത് വരെ ആര്‍എസ്‌എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കോളേജില്‍ പഠിക്കുന്ന സമയത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്നു. അവരുടെ വേഷമൊക്കെ ധരിച്ച്‌ പതിവായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര്‍എസ്‌എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അവരുടേ ദേശസങ്കല്‍പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആര്‍എസ്‌എസില്‍ നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നു പറഞ്ഞത്. സര്‍വീസില്‍നിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചത്. എന്നാല്‍ ഇപ്പോള്‍​ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

No comments