മലയാളിയായ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ സ്ഫോടകവസ്തു എറിഞ്ഞു
ശാന്തിനഗര്‍ ഹൊണ്ണാര്‍പേട്ടിലുണ്ടായ നേരിയ സ്ഫോടനത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എയും മലയാളിയുമായ എന്‍.എ. ഹാരിസ് അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 9.30ഒാടെയാണ് സംഭവം. കാലിന് പരിക്കേറ്റ എം.എല്‍.എയെ സെന്റ് ഫിലോമിനാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊണ്ണാര്‍പേട്ടിലെ പരിപാടിയില്‍ പെങ്കടുക്കുന്നതിനിടെ എം.എല്‍.എയുടെ സമീപത്ത് സ്ഫോടനം നടക്കുകയായിരുന്നു.
സമീപത്തെ കെട്ടിടത്തിെന്റ പിറകുവശത്തുനിന്ന് പന്നിപ്പടക്കം പോലുള്ള വസ്തു ആരോ എറിഞ്ഞെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ രോഷാകുലരായ അനുയായികളെ സമാധാനപ്പെടുത്തിയ ശേഷമാണ് എം.എല്‍.എ ആശുപത്രിയില്‍ ചികിത്സ തേടിയത്.

No comments