Breaking News

രാഹുല്‍ ഗാന്ധി 'പരമോന്നത നേതാവ്' ; കോണ്‍ഗ്രസ് അധ്യക്ഷനായി തിരികെ വരും : ഖുര്‍ഷിദ്

രാഹുല്‍ ഗാനന്ധി കോണ്‍ഗ്രസിലേക്ക് അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തണമെന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും ചിന്തിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. രാഹുലാണ് പാര്‍ട്ടിയുടെ പരമോന്നത നേതാവ്. മാറ്റത്തിന്റെ പാതയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നതെന്നും അദ്ദേഹം പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാര്‍ട്ടി നേതൃത്വം പ്രതിസന്ധിയില്‍ അല്ലെന്നും തലപ്പത്ത് സോണിയ ഗാന്ധി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരെ ഊര്‍ജിതമാക്കാനും വോട്ടര്‍മാരെ പ്രചോദിതരാക്കാനും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്ന് നേതൃത്വത്തെ തിരികെ എടുക്കണമെന്നും ശശി തരൂര്‍ എം പി ആവശ്യപ്പെട്ടിരുന്നു.

No comments