Breaking News

ഡൊണാള്‍ഡ് ട്രംപിന് 'കൈവീശൂ' അച്ഛാ ദിന്‍ കിട്ടും; പരിഹസിച്ച്‌ കോണ്‍ഗ്രസ്

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടിക്കാനുള്ള വടിയാക്കി കോണ്‍ഗ്രസ്. തന്നെ സ്വീകരിക്കാന്‍ എത്തുന്നവരുടെ കണക്ക് സംബന്ധിച്ച്‌ ട്രംപ് തുടര്‍ച്ചയായി പറയുന്ന 'മില്ല്യണ്‍' ജനങ്ങളുടെ പ്രതീക്ഷയാണ് പ്രധാനമായും കോണ്‍ഗ്രസ് ആയുധമാക്കുന്നത്. ഇത് പ്രയോജനപ്പെടുത്തി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയക്കാരാണ് പരിഹാസം പുറത്തിറക്കിയത്.
തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നടപ്പാക്കിയില്ലെന്ന പരാതി പങ്കുവെച്ചാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ ലക്ഷ്യംവെയ്ക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് നാല് ദശകത്തില്‍ ഏറ്റവും ഉയരത്തിലാണ്. ഇത് സുപ്രധാന ആശങ്കയായി സര്‍വ്വെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്.

No comments