Breaking News

ആശുപത്രി വിട്ടു; പുതിയ അതിഥിയെ പരിചയപ്പെടുത്തി വാവാ സുരേഷ്!

പാമ്ബു കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേര൦ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ വാവാ സുരേഷ് അതിനു ശേഷമുള്ള ആദ്യ അതിഥിയെ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ പങ്കുവച്ച കുറിപ്പിനൊപ്പം പുതിയ അതിഥിയുമൊത്തുള്ള ചിത്രവു൦ വാവാ സുരേഷ് പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷമായിരുന്നു സുരേഷിന് പാമ്ബു കടിയേറ്റത്.

No comments