ഈനാംപേച്ചിക്ക് മരപ്പട്ടിയല്ല..!! കൂട്ട് മനുഷ്യര്‍ തന്നെ, വൈറസ് വന്ന വഴി ഇതിൽ നിന്ന്..!!
കൊറോണ ബാധിച്ച് ആളുകള്‍ മരണത്തിന് കീഴടങ്ങുമ്ബോള്‍, വൈറസിന്റെ ഉറവിടത്തെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. പാമ്ബില്‍ നിന്നും വൈറസ് പടര്‍ന്നു എന്നായിരുന്നു ആദ്യം സംശയം ഉയര്‍ന്നിരുന്നതെങ്കിലും പിന്നീട് വവ്വാലിലും ഒടുവില്‍ ഈനാംപേച്ചിയിലുമാണ് സംശയം എത്തി നില്‍ക്കുന്നത്.
ചൈനയിലെ വുഹാന്‍ എന്ന നഗരത്തിലെ ഒരു മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവ കേന്ദ്രം എന്നാണ് വിലയിരുത്തല്‍. ഭക്ഷണത്തിനുപയോഗിക്കുന്ന പല വന്യജീവികളേയും ജീവനോടെ തന്നെ വില്‍പനയ്ക്ക് വയ്ക്കുന്ന മാര്‍ക്കറ്റാണിത്. വവ്വാലാണ് ഇതിന്റെ ഉറവിടമെന്ന് ഒരുകൂട്ടം ഗവേഷകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചികളാണെന്നാണ് ഇപ്പോള്‍ ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

No comments