Breaking News

'ഗാന്ധിയെ കൊന്നത് ആര്‍എസ്‌എസ്' എന്ന് മലപ്പുറത്ത് ബാനര്‍..!! പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..!!

ഗാന്ധിയെ കൊന്നത് ആര്‍എസ്‌എസ് എന്നാരോപിച്ച്‌ മലപ്പുറത്ത് ബാനര്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു. മലപ്പുറം കുന്നുമ്മല്‍ സര്‍ക്കിളില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് ആര്‍എസ്‌എസിനു നേരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഗോഡ്‌സെയുടെ കോലം കെട്ടിത്തുക്കി, അതിനു താഴെയായി ഗാന്ധിയെ കൊന്നത് ആര്‍എസ്‌എസ് എന്ന ബാനര്‍ വെക്കുകയായിരുന്നു. അതേസമയം ഇത് സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല. ബാനര്‍ സ്ഥാപിച്ച അജ്ഞാതന്റെ പേരില്‍ മലപ്പുറം പോലീസ് കേസെടുത്തിട്ടുണ്ട്.

153ാം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദയ്ക്കു കാരണമാകുമെന്ന് ആരോപിച്ചാണ് കേസടുത്തിരിക്കുന്നത്. കുന്നുമ്മലില്‍ സ്ഥാപിച്ച ബാനറും കോലവും പോലീസ് ഇതിനൊപ്പം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

No comments