Breaking News

സി.പി.എം പ്രവര്‍ത്തകരല്ല പ്രോ​ട്ടോകോള്‍ ലംഘിച്ചത്,​ മുസ്​ലിം ലീഗുകാരും കോണ്‍ഗ്രസുകാരുമാണ്​.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മൃതദേഹം കാണാനെത്തിയവര്‍ കോവിഡ്​​ പ്രോ​​ട്ടോകോള്‍ ലംഘിച്ചിരുന്നുവെന്ന പ്രതിപക്ഷത്തി​​െന്‍റ ആരോപണങ്ങള്‍ക്ക്​ മറുപടിയുമായി മന്ത്രി ഇ.പി ജയരാജന്‍.

സി.പി.എം പ്രവര്‍ത്തകരല്ല പ്രോ​ട്ടോകോള്‍ ലംഘിച്ചത്,​ മുസ്​ലിം ലീഗുകാരും കോണ്‍ഗ്രസുകാരുമാണ്​. അവിടെ പ​ങ്കെടുത്തവരില്‍ കൂടുതല്‍ അവരാണ്​. അവിടെ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ സാമൂഹിക അകലം പാലിക്കുകയും പ്രേ​ാ​ട്ടോക്കോള്‍ പാലിക്കുകയും ചെയ്​തിരുന്നു. ഞാനടക്കമുള്ളവര്‍ പോകാതിരുന്നത്​ സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കുന്നതിലാണ്​ -ഇ.പി ജയരാജന്‍ പറഞ്ഞു.

പികെ കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങില്‍ ബഹുജന പങ്കാളിത്തം ഉണ്ടായതായും അവിടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടതായും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.

No comments