Breaking News

ആലപ്പുഴയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴയില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഒരു ഡോക്‌ടറും രണ്ട് നഴ്‌സുമാരും കൊവിഡ് ബാധിതരാണ്. താലൂക്ക് ആശുപത്രി അടയ്ക്കാന്‍ ചേര്‍ത്തല നഗരസഭ നിര്‍ദ്ദേശം നല്‍കി.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയെ ചിതിത്സിച്ചത് ഇവിടെയായിരുന്നു.ഇതേ തുടര്‍ന്നാണ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്. താലൂക്ക് ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന.

Dailyhunt

No comments