Breaking News

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനം തടയാന്‍ മുന്നിട്ടിറങ്ങിയ കേന്ദ്ര, സംസ്ഥാന, പ്രാദേശിക അധികാരികളുടെ സമഗ്രമായ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കണമെന്ന് പ്രധാനമന്ത്രി അവലോകന യോഗത്തില്‍ വ്യക്തമാക്കി.

ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച മാര്‍ഗങ്ങള്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ സ്വീകരിക്കണം.അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍, കാബിനറ്റ് സെക്രട്ടറി, ഇന്ത്യയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

No comments