Breaking News

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച്‌ അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച്‌ അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് അടക്കമുള്ള യുവജന സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പലയിടത്തും പ്രതിഷേധ മാര്‍ച്ച്‌ പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി.

യൂത്ത് ലീഗ് കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വീണ്ടും സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി.

No comments