Breaking News

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച്‌ ഫുട്‌ബോള്‍ താരം പോള്‍ പോഗ്‌ബ ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

 


 ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസ്‌താവനയില്‍ പ്രതിഷേധിച്ച്‌ ഫുട്‌ബോള്‍ താരം പോള്‍ പോഗ്‌ബ ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്ലാം മതമാണ് ആഗോള തലത്തില്‍ ഭീകരവാദത്തിന്റെ ഉറവിടമെന്ന ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശമാണ് പോള്‍ പോഗ്‌ബയെ അതൃപ്‌തനാക്കിയത്. ഫ്രഞ്ച് ടീമില്‍ നിന്ന് പോള്‍ പോഗ്‌ബ രാജിവയ്‌ക്കാന്‍ ആലോചിക്കുന്നതായി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ലോകകപ്പ് ഫ്രാന്‍സ് നേടുമ്ബോള്‍ പോള്‍ പോഗ്‌ബ ദേശീയ ടീമിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരം ഔദ്യോഗിക പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല.

No comments