Breaking News

കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു.

 


കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ കഴിഞ്ഞ മണിക്കൂറുകളില്‍ രേഖപ്പെടുത്തി. അഗത്തി ദ്വീപില്‍ ഒരു സെന്റിമീറ്റര്‍ മഴ ലഭിച്ചു. ഒക്ടോബര്‍ 30 വരെ ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്‌ടോബര്‍ 29 ഓടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ഒക്‌ടോബര്‍ 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. മലയോര ജില്ലകളില്‍ മഴയുടെ അളവ് കൂടുതലായിരിക്കും.

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്തെ താപനിലയില്‍ കാര്യമായ മാറ്റമില്ല.

No comments