Breaking News

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച്‌ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി.

 


മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച്‌ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ണബിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. പിന്നാലെ റിപബ്ലിക് ടിവി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അര്‍ണബിന്‍റെ ഭീഷണി.

'ഉദ്ധവ് താക്കറെ, ഞാന്‍ പറയുന്നത് കേള്‍ക്കൂ. നിങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളെ പരാജയപ്പെടുത്തി. ഒരു പഴയ കള്ളക്കേസില്‍ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തു. എന്നോട് ക്ഷമ ചോദിക്കുക പോലും ചെയ്തില്ല. ശരിക്കുള്ള ഗെയിം തുടങ്ങിയിട്ടേയുള്ളൂ'- അര്‍ണബ് പറഞ്ഞു.

താന്‍ ജയിലില്‍ ഇരുന്നും ചാനലുകള്‍ ലോഞ്ച് ചെയ്യും. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും അര്‍ണബ് ഉദ്ധവിനോട് പറഞ്ഞു.

No comments