Breaking News

ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളെ നിയന്ത്രിച്ച്‌ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സി പി എം.

 


ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളെ നിയന്ത്രിച്ച്‌ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ സി പി എം. പത്രങ്ങളും ചാനലുകളും ചൊല്‍പ്പിടിയിലാക്കിയത് പോലെ ഇനി ഓണ്‍ലൈന്‍ മാധ്യമങ്ങളും വരുതിയിലാക്കാനാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ ശ്രമമെന്ന് സി പി എം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നിയന്ത്രിക്കുകയാണ് കേന്ദ്ര ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകള്‍ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ല. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്‌ തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും പി ബി പ്രസ്താവനയില്‍ പറഞ്ഞു.

No comments