പ്രതിസന്ധിയുടെ ഘട്ടത്തില്‍ കുറെ കോടികളുടെ പെരുപ്പിച്ച കണക്കുകള്‍ നിരത്തിയതുകൊണ്ട് കാര്യമില്ലെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം.
പ്രതിസന്ധിയുടെ ഘട്ടത്തില്‍ കുറെ കോടികളുടെ പെരുപ്പിച്ച കണക്കുകള്‍ നിരത്തിയതുകൊണ്ട് കാര്യമില്ലെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. സാമ്ബത്തിക രംഗം ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്ന ധനമന്ത്രി നിര്‍മല സീതാരാമെന്റ അവകാശവാദം ശരിയല്ല. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ത്രൈമാസത്തില്‍ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍, ഈ കാലയളവിെന്റ പകുതി പിന്നിട്ടു കഴിഞ്ഞിട്ടും വളര്‍ച്ചയുടെ ഒരു ലക്ഷണവും കാണിക്കുന്നില്ലെന്ന് പി. ചിദംബരം, ജയ്റാം രമേശ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
അടുത്തടുത്ത രണ്ടു ത്രൈമാസങ്ങളില്‍ വിപരീത വളര്‍ച്ച രേഖപ്പെടുത്തുന്ന സ്ഥിതിയാണ് സാങ്കേതികമായി മാന്ദ്യം.

No comments