Breaking News

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് 19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി

 


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് 19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. ഇതനുസരിച്ച്‌ തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ തലേദിവസവും പോളിംഗ് ദിവസവും അണുവിമുക്തമാക്കണം. വിതരണം നടത്തുന്നതിനും തിരികെ വാങ്ങുന്നതിനും ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയ്യുറ എന്നിവ നിര്‍ബന്ധമാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളും തലേ ദിവസം അണുവിമുക്തമാക്കണം. കൂടാതെ പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച്‌ ക്രമീകരിക്കണം.

No comments