Breaking News

നാളെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍


 നാളെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്നും യുഡിഎഫിന്റെ നെടുംകോട്ടകള്‍ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മറയ്ക്കാന്‍ അപവാദപ്രചരണങ്ങള്‍ക്ക് കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അഴിമതിയുടെ ആഴങ്ങളില്‍ മുങ്ങുകയാണ്. പാലാരിവട്ടം പാലം പോലെ തകരുകയാണ് യുഡിഎഫ്. പ്രചരണരംഗത്ത് വര്‍ഗീയതയുടെ വിഷം കലര്‍ത്താന്‍ ബിജെപി ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments