കോവിഡ് വാക്സിന്‍ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഡ്രൈറണ്‍ എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് നടക്കും
ന്യൂഡല്‍ഹി> കോവിഡ് വാക്സിന്‍ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഡ്രൈറണ്‍ എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2-ന് നടക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും വാക്സിന്‍ ഡ്രൈ റണ്‍ നടക്കുക. കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായ ഉന്നതതലയോഗം ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഡിസംബര്‍ 28, 29 തീയതികളില്‍ നാല് സംസ്ഥാനങ്ങളില്‍ ഡ്രൈറണ്‍ നടത്തിയിരുന്നു. മികച്ച രീതിയിലാണ് അവ നടന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. വാക്സിന്‍ വിതരണരീതിയിലെ പാകപ്പിഴകള്‍ കണ്ടെത്താനുള്ളതാണ് ഡ്രൈറണ്‍.
രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയമായതോടെഡ രാജ്യം വാക്സിന്‍ വിതരണത്തിന് തയ്യാറാണെന്ന് വ്യക്തമായതായി പറയുന്നു.

No comments