Breaking News

കുവൈറ്റില്‍ ഇന്ന് 540 പേര്‍ക്ക് കോവിഡ് രോഗം

 


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 540 പേര്‍ക്ക് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 152,978 ആയി ഉയര്‍ന്നു. പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 938 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

24 മണിക്കൂറിനിടെ 224 പേര്‍ കുവൈറ്റില്‍ കൊറോണ വൈറസ് രോഗ മുക്തരായി. ഇതുവരെ 148,239 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 3,801 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 55 പേരുടെ നില ഗുരുതരമാണ്.

പുതിയതായി 12,,279 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. കുവൈറ്റില്‍ ഇതുവരെ 1,300,034 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്

No comments