കൊവിഡ് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ താഴ് വീണ സംസ്ഥാനത്തെ തീയേറ്ററുകള്‍ നീണ്ട പത്ത് മാസത്തിന് ശേഷം ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: കൊവിഡ് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ താഴ് വീണ സംസ്ഥാനത്തെ തീയേറ്ററുകള്‍ നീണ്ട പത്ത് മാസത്തിന് ശേഷം ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. തമിഴ് ബിഗ്ബജറ്റ് ചിത്രമായ വിജയ്‌യുടെ 'മാസ്‌റ്റര്‍' ആണ് മിക്കയിടത്തും ഇന്ന് പ്രദര്‍ശിപ്പിച്ചത്. അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കണ്ണൂര്‍ നഗരത്തിലെ തീയേറ്ററുകള്‍ തുറന്നില്ല.കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അന്‍പത് ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചും മറ്റ് കൊവിഡ് നിബന്ധനകള്‍ പാലിച്ചും രാവിലെ ഒന്‍പത് മണിയ്‌ക്ക് ആരംഭിച്ച ഫസ്‌റ്റ് ഷോയോടെ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ധാരാളം ജനങ്ങള്‍ ഇന്ന് വലിയ ആവേശത്തോടെയാണ് തീയേറ്ററുകളില്‍ എത്തിയത്.

No comments