ആന്ധ്രപ്രദേശില്‍ വീണ്ടും അജ്ഞാത രോഗം പടരുന്നു.
ഹൈദരാബാദ് : ആന്ധ്രപ്രദേശില്‍ വീണ്ടും അജ്ഞാത രോഗം പടരുന്നു. 22 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ആറുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 15 പേര്‍ എലുരുവിലെ ജില്ലാ ആശുപത്രിയിലും ഒരാള്‍ സമീപത്തുളള പ്രാദേശിക ആശുപത്രിയിലും ചികിത്സയിലാണ്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് ജനങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഉപമുഖ്യമന്ത്രി എ.കെ.കെ.ശ്രീനിവാസ് ആരോപിച്ചു. കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയില്‍ എലുരുവില്‍ കുറച്ചുപേര്‍ രോഗബാധിതരായിരുന്നു.

No comments