രാജ്യത്ത് വെള്ളിയാഴ്ച മാത്രം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,28,563 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് വെള്ളിയാഴ്ച മാത്രം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,28,563 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 12.7 ലക്ഷമായി വര്‍ധിച്ചു.
വെള്ളിയാഴ്ച മാത്രം 6,230 സെഷനുകളിലായാണ് വാക്‌സിന്‍ കുത്തിവയ്പ് നടത്തിയത്. ആകെ സെഷനുകള്‍ 24,397.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയ കണക്കനുസരിച്ച് 267 പേരെയാണ് വാക്‌സിന്‍ കുത്തിവയ്പിനു ശേഷം പാര്‍ശ്വഫലങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ കുത്തിവയ്പ് പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജനുവരി 16ാം തിയ്യതി മുതലാണ് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി വാക്‌സിന്‍ കുത്തവയ്പ് പദ്ധതി തുടങ്ങിയത്.

No comments