Breaking News

നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍ ആശുപത്രി വിട്ടു.

 


ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍ ആശുപത്രി വിട്ടു. കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമല്‍ഹാസന്‍ സര്‍ജറിക്ക് വിധേയനായത്. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഒരു അപകടത്തില്‍ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായിരുന്നു സര്‍ജറി. ഇടത്തെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. താരം ആരോഗ്യം വീണ്ടെടുത്തെന്നും ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്‌തെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments